19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024

പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് പൊട്ടകിണറ്റില്‍ വീണ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 7, 2023 12:48 pm

പൊലീസിനെ കണ്ട്ഭയന്നോടിയ യുവാവ് പൊട്ട കിണറ്റില്‍ വീണു മരിച്ചു.കാഞ്ഞങ്ങാട് അമ്പലത്തറഎണ്ണപ്പാറയിലാണ്സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.

എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.കളിസ്ഥലത്തോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല.

കിണറ്റിൽ തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Eng­lish Summary:
Scared to see the police; The young man fell into the pot­hole and died

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.