
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം പൂര്‍ത്തിയാക്കുന്നതിനുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വൈകുന്ന സാഹചര്യത്തില്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാതിനിധ്യ അവലോകനം പൂര്‍ത്തിയാക്കി സംവരണം ചെയ്യുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന അവലോകന യോഗം നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷവും നടപടികള്‍ വേഗതയിലല്ലെന്ന നിരവധി പരാതികളാണ് ഉയരുന്നത്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി റിസര്‍വ് ചെയ്യുന്നതിലേക്ക് തസ്തിക കണ്ടെത്തി അറിയിക്കുന്നതിനുള്ള കാലതാമസമാണ് പ്രധാന കാരണമാകുന്നത്. ഉടന്‍ നിയമനം നടത്താന്‍ കഴിയാത്തതും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതുമായ തസ്തികകള്‍ വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവും കാലതാമസത്തിന് ഇടയാക്കുന്നു. തസ്തിക സംവരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഭരണവകുപ്പിന്റെ സമ്മതത്തിനായി അയയ്ക്കുന്ന ഫയലുകളില്‍ സ്വീകരിക്കേണ്ട നടപടികളിലെ വ്യക്തതയില്ലായ്മയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വൈകിക്കുന്നതായി പൊതുഭരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അനാവശ്യ പ്രവണതകളുള്‍പ്പെടെ ഒഴിവാക്കണമെന്ന് എല്ലാ വകുപ്പ് തലവന്മാര്‍ക്കും പൊതുഭരണ (എംപ്ലോയ്‌മെന്റ്) എ വകുപ്പ് നിര്‍ദേശം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്തുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേനയുള്ള നിയമനത്തിനായി സംവരണം ചെയ്യുന്നതിന്, യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നതും തടസമില്ലാതെ അടിയന്തരമായി നിയമനം നടത്താന്‍ കഴിയുന്നതുമായ സ്ഥിരം തസ്തികകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് തലവന്മാരോട് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു.
ഇത് സംബന്ധിച്ച് ലഭിക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തിരികെ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഭരണ വകുപ്പുകള്‍ ശ്രദ്ധിക്കണം. മറ്റ് വകുപ്പുകളുടെ അഭിപ്രായത്തിനായി അയയ്ക്കുകയും അനുസമ്മതം ഫയലില്‍ രേഖപ്പെടുത്തി തിരികെ നല്‍കുന്നതിന് പകരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതു പോലുള്ള അനാവശ്യ പ്രവണതകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. അവലോകനം പൂര്‍ത്തിയാക്കി സംവരണം ചെയ്യുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പും പിഎസ്‌സിയും പൊതുഭരണ (എംപ്ലോയ്മെന്റ് സെല്‍-ബി) വകുപ്പും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കി.
English Summary: Schedule Caste and Schedule Tribe representation should speed up the process
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.