പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത് 3.4 കോടിയുടെ വികസന പദ്ധതി. ലൈഫ് മിഷനിലൂടെ 22 പേര്‍ക്ക് ഭൂമി നല്കി. ഗ്രാമപഞ്ചായത്തുകളില്‍ 3.75 ലക്ഷം രൂപ നിരക്കില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചു. 45 വിദ്യാർഥികള്‍ക്ക് പഠനമുറി അനുവദിച്ചു. സേഫ് പദ്ധതി പട്ടികയിലുള്ള 33 പേര്‍ക്ക് ധനസഹായം നല്കി. രണ്ട് പേര്‍ക്ക് നൂറുശതമാനം സബ്സിഡിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഓട്ടോറിക്ഷ അനുവദിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫിസ്, ദിനപത്രം, ടെലിവിഷന്‍, മാഗസിന്, അതിഥികള്‍ക്ക് ശീതളപാനീയങ്ങള്‍ എന്നിവയും ലഭ്യമാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികൾ ഉള്‍പ്പെടുന്ന സേവ് ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.