കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിക്ക് തുടർ പഠനം നിഷേധിക്കുന്നെന്ന് കുടുംബം. തുടർ പഠനത്തിനായി സ്കൂളിൽ പ്രവേശിപ്പിക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. . സ്കൂളിലെത്താൻ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂൾ അധികൃതർ അനുമതി നൽകിയതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്ക് ലഹരി നൽകിയിരുന്നവർ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും അമ്മ വ്യക്തമാക്കി.
ലഹരി മാഫിയ ക്യാരിയറായി ഉപയോഗിച്ച പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാൽ തുടർ പഠനത്തിന് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായും അമ്മ പറഞ്ഞു. അതേസമയം, കുട്ടിക്ക് ലഹരി നൽകിയിരുന്ന ആളുകൾ ഇപ്പോഴും നാട്ടിൽ കറങ്ങി നടക്കുന്നുണ്ടെന്നും ലഹരി മാഫിയയുടെ ഭീഷണി ഇപ്പോഴുമുണ്ടെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
English Summary: school authorities are denying further studies to the girl who made drugs mafia her a carrier
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.