7 April 2025, Monday
KSFE Galaxy Chits Banner 2

Related news

January 29, 2025
January 2, 2025
January 2, 2025
January 1, 2025
January 1, 2025
June 14, 2024
June 6, 2024
February 25, 2024
September 25, 2023

ആലപ്പുഴയിൽ സ്കൂൾ ബസിന് തീപിടിച്ചു; കേസെടുത്ത് പൊലീസ്

Janayugom Webdesk
ആലപ്പുഴ
June 14, 2024 4:51 pm

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട് സർക്യൂട്ട് എന്ന് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര്‍ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

TOP NEWS

April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.