27 December 2025, Saturday

Related news

December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025

സ്കൂൾ പാചകത്തൊഴിലാളി ഓണറേറിയം രണ്ടാഴ്ചക്കകം നല്‍കും

Janayugom Webdesk
തിരുവനന്തപുരം
March 11, 2023 11:05 pm

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്കുള്ള ഓണറേറിയം രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത്‌ 13,611 തൊഴിലാളികളാണുള്ളത്‌. സ്കൂൾ പ്രവൃത്തി ദിനം 600 രൂപ മുതൽ 675 രൂപ വരെ കണക്കിലാണ് ഓണറേറിയം നൽകുന്നത്. 

20 പ്രവൃത്തി ദിനമുള്ള മാസം 12,000 രൂപ മുതൽ 13,500 രൂപ വരെ ഓണറേറിയമായി ലഭിക്കുന്നുണ്ട്‌. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. ആയിരം രൂപയാണ്‌ കേന്ദ്ര സർക്കാർ നിഷ്കർഷിച്ചത്‌. കേന്ദ്രാവിഷ്‌കൃത പദ്ധതി ആയതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് ഇവിടെ ഓണറേറിയം നൽകുന്നത്. രണ്ടാം ഗഡു വിഹിതത്തിന്‌ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസമാണ്‌ തുക വിതരണത്തിന്‌ തടസമായത്‌. നടപ്പു വർഷം ഉച്ചഭക്ഷണ പദ്ധതിക്ക് 292.54 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടിടത്ത്‌ 167.38 കോടി രൂപയാണ്‌ ലഭിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും 125.16 കോടി രൂപ അനുവദിക്കാതെ പദ്ധതി പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‌. തുക അനുവദിച്ചു കിട്ടാൻ സമർപ്പിച്ച പ്രൊപ്പോസൽ അഞ്ചു വട്ടമാണ് കേന്ദ്രം മടക്കിയത്.

കേന്ദ്ര വിഹിതം വൈകിപ്പിക്കുന്ന അസാധാരണ സാഹചര്യത്തിലും തൊഴിലാളികൾക്ക് നവംബർ വരെ പൂർണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം നൽകി. ഇതിന്‌ മാത്രം 106 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. കഴിഞ്ഞ ഏപ്രിലും മേയിലും 2000 രൂപ വീതം സമാശ്വാസമായും നൽകി. ഇതിന്‌ 5.5 കോടി രൂപ അധികമായി അനുവദിച്ചു. ഡിസംബറിലെയും ജനുവരിയിലെയും വേതനം നൽകാൻ 55.05 കോടി രൂപ കൂടി സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry; School cook hon­o­rar­i­um will be paid with­in two weeks

You may also like this video 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.