3 February 2026, Tuesday

Related news

February 3, 2026
February 3, 2026
February 2, 2026
February 2, 2026
January 31, 2026
January 30, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
January 14, 2025 10:39 am

ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം എസ് ഷാ അറസ്റ്റിൽ. മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി. മകളുടെ മൊബൈൽ ഫോണിൽ എം എസ് ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. 

തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം എസ് ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.