14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു;പ്രിൻസിപ്പലും അധ്യാപകരും അറസ്റ്റിൽ

Janayugom Webdesk
പൂനെ
August 24, 2024 1:29 pm

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍,പിടി ടീച്ചര്‍,ട്രസ്റ്റി മറ്റ് 4 പേര്‍ എന്നിവരെ മഹാരാഷ്ട്രയിലെ പൂനെ പിംപ്രി ചിംച് വാഡ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് പ്രതികള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കേസിലെ മുഖ്യ പ്രതിയായ പിടി അധ്യാപകന്‍ കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നവെന്നാണ് അധികാരികള്‍ പറയുന്നത്.

”ഇതാദ്യമായല്ല പിടി അധ്യാപകന്‍ ഇത്തരത്തില്‍ ആരോപണ വിധേയനാകുന്നത്.ഇതിന് മുന്‍പും ഇയാള്‍ പോക്‌സോ കേസടക്കം കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരം പോക്‌സോ വകുപ്പിന് കീഴിലുള്ള സെക്ഷന്‍ 74,78,79,351(2),115(2) പ്രകാരം പൊലീസ് കേസ് രജിസടര്‍ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.