കനത്ത മഴയും കാറ്റുമുള്ളപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുന്ന അവധി ഇനി മുതല്‍ ട്യൂഷന്‍ ക്ലാസ്സുകള്‍ക്കും ബാധകമാകും. പ്രതികൂല കാലാവസ്ഥയില്‍ ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടും ട്യൂഷൻ ക്ലാസുകൾ ദിവസം മുഴുവന്‍ പ്രവർത്തിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ജില്ലാ കമ്മിറ്റി നൽകിയ നിവേദത്തിനാണ് ഫലം കണ്ടത്. പ്രതികൂല കാലാവസ്ഥയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ജില്ലയിൽ ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ തുടരുകയായിരുന്നു. ഇതാവസാനിപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഈ വിവരം ട്യൂഷൻ സെന്ററുകളെ അറിയിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ ജോയിൻ ഡയറക്ടർക്ക് കളക്ടർ കത്ത് നൽകി.
അടിയന്തര നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ആറാം തീയതിയാണ് എഐഎസ്എഫ് ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകിയത്. കളക്ടർ വി ആർ കൃഷ്ണതേജയുടെ നടപടി അഭിനന്ദനീയമാണെന്ന് എഐഎസ്എഫ് ജില്ലാപ്രസിഡന്റ് അർജുൻ മുരളീധരനും, സെക്രട്ടറി കെ എ അഖിലേഷും പ്രസ്താവനയിലൂടെ അറിയിച്ചു.
English Summary: School holidays are now applicable for tuition classes as well
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.