22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
July 19, 2024
March 1, 2024
December 10, 2023
December 6, 2023
October 3, 2023
September 11, 2023
July 30, 2023
June 4, 2023
May 14, 2023

അമ്മ പഠിപ്പിച്ചു; പാടി ഞെട്ടിച്ച് രോഹിത്

Janayugom Webdesk
കോഴിക്കോട്
January 5, 2023 10:52 pm

രോഹിത് വേദിയിൽ പാടുമ്പോൾ എ ഗ്രേ­ഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല അമ്മ രാധിക. ഒടുവിൽ ഫലം വന്നപ്പോൾ പ്രതീക്ഷിച്ചപോലെ മകന് എ ഗ്രേഡ്. എച്ച്എസ് വിഭാഗം ലളിത ഗാനത്തിൽ മത്സരിച്ച അരീക്കോട് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി രോഹിത് കൃഷ്ണ പിന്നണി ഗായിക രാധിക നാരായണന്റെ മകനാണ്. 

നന്ദകുമാർ ഈണം നൽകിയ മതിലേഖമായും മുകിൽ മറയും എന്ന ഗാനം രാധികയാണ് പഠിപ്പിച്ചത്. മൈലാഞ്ചി മൊഞ്ചുള്ള വീട്, തട്ടിൻപുറത്ത് അച്യുതൻ, ലൈലാ ഓ ലൈല, ഈ പടച്ചോനെ നിങ്ങൾ കാത്തോളി എന്നീ സിനിമികളിൽ രാധിക പാടിയിട്ടുണ്ട്.
കലോത്സവ വേദികളിൽ മാപ്പിളപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഒപ്പന മത്സരങ്ങളിൽ തിളങ്ങിയ രാധിക ഗാനമേളകളിലും റിയാലിറ്റി ഷോ കളിലും പാടിയിട്ടുണ്ട്. സംവിധായകൻ ആർ എസ് വിമലിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിനിടയിലാണ് മകനുമായി കോഴിക്കോട് എത്തിയത്. 

Eng­lish Summary;school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.