15 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 2, 2024
June 1, 2022
June 1, 2022
June 1, 2022
May 31, 2022
May 31, 2022
February 19, 2022
February 13, 2022
February 12, 2022
February 5, 2022

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുുപ്പ് തിങ്കളാഴ്ച്ച ഉന്നതതല യോഗം ചേരും

Janayugom Webdesk
തിരുവനന്തപുരം
February 5, 2022 5:47 pm

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10, 11, 12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം.

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ. പരീക്ഷകളുടെ നടത്തിപ്പിനായുള്ള തയാറെടുപ്പുകളും ചർച്ചയാകും.

ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും.

eng­lish sum­ma­ry; School open­ing; The edu­ca­tion depart­ment will con­vene a high-lev­el meet­ing on Monday

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.