29 December 2025, Monday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025

എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Janayugom Webdesk
വൈത്തിരി
February 16, 2024 8:38 pm

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പലിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി, രഘുനന്ദനം വീട്ടിൽ കെ ആർ ജയരാജ(49)നെയാണ് 0. 26 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് അറസ്റ്റിലായ ജയരാജ്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് വൈത്തിരി താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. 

ഇയാൾ സഞ്ചരിച്ച കെ എൽ ഡി 55 ഡി 7878 നമ്പർ ഇന്നോവ വാഹനവും കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ പി വി പ്രശോഭ്, പി മുഹമ്മദ്, എസ് സി പി ഒ ടി എച്ച് ഉനൈസ്, സി പി ഒ അരുൺ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാതല ലഹരി വിമുക്ത ക്യാമ്പയിന്റെ ഉദ്ഘാടനം അടുത്തിടെ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈ സ്കൂളില്‍ വച്ച് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെ തന്നെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

Eng­lish Summary:School prin­ci­pal arrest­ed with MDMA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.