22 January 2026, Thursday

Related news

December 6, 2025
December 5, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 11, 2025
October 12, 2025
October 10, 2025
October 10, 2025

തൃശൂരില്‍ മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽവച്ച് പീഡിപ്പിച്ചു; ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

Janayugom Webdesk
തൃശൂർ
November 1, 2023 9:21 pm

മാനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും 2,85000 രൂപ പിഴയും ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ടുവർഷവും പത്തുമാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കുന്നംകുളം സ്വദേശി ഉണ്ണി കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. 2022 ജൂണിലാണ് സംഭവം.

വിദ്യാര്‍ത്ഥിനി ഭക്ഷണം കഴിച്ച് കൈകഴുകാൻ ശുചിമുറിയിൽ പോയ സമയം പിന്തുടർന്ന് ശുചിമുറിയുടെ വാതിൽ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കൾ വിവരം ചോദിച്ചറിയുകയായിരുന്നു.

Eng­lish Sum­ma­ry: school staff sen­tenced for 42 year for sex­u­al­ly assault­ed 15-year old student
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.