23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 9, 2024
October 12, 2024
July 27, 2024
March 31, 2024
January 12, 2024
January 5, 2024
October 28, 2023
October 14, 2023
September 4, 2023

സ്കൂ‌ൾ വിദ്യാർത്ഥി അബദ്ധത്തിൽ എലി വിഷം കഴിച്ച് മരിച്ചു

Janayugom Webdesk
November 10, 2024 2:10 pm

ആലപ്പുഴ അമ്പലപ്പുഴ സ്കൂ‌ൾ വിദ്യാർത്ഥി എലി വിഷം കഴിച്ച് മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്നാണ് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചത്‌. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി
മാതാപിതാക്കൾ ആശുപത്രിയിൽ പോയസമയത്താണ് സംഭവം. അവശനിലയിൽ കണ്ട കുട്ടിയെ വീട്ടുകാർ ആദ്യം വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.