പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ട് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളായ മൊഹമ്മദ് റാഫി, സജാദ് എന്നിവരെയാണ് ഹാജരാക്കിയത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.
English Summary:school student molested in pathanamthitta
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.