അക്ബറിനെ മഹാനെന്ന് വാഴ്ത്തുന്ന സ്‌കൂൾ പാഠപുസ്തകങ്ങൾ കത്തിക്കുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ.“ഞങ്ങൾ എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്, അക്ബറിനെ മഹത്തായതായി ഇതുവരെ പരാമർശിച്ചിട്ടില്ല. അങ്ങിനെ കണ്ടാൽ എല്ലാ പുസ്തകങ്ങളും കത്തിക്കും.”- അദ്ദേഹം പറഞ്ഞു. രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു. ഇത് മഹാറാണാ പ്രതാപിനും രാജസ്ഥാനിനും അപമാനമാണെന്നും ഒരിക്കലും തലകുനിക്കാത്ത ജനങ്ങളുടെ സംരക്ഷകനാണെന്ന് മഹാറാണയെന്നും അദ്ദേഹം പറഞ്ഞു.
അക്ബർ സ്വന്തം നേട്ടങ്ങൾക്കായി നിരവധി ആളുകളെ കൊലപ്പെടുത്തി. മുഗൾ സാമ്രാജ്യത്തിനെതിരായ അചഞ്ചലമായ ധീരതയ്ക്കും ചെറുത്തുനിൽപ്പിനും പേരുകേട്ട മേവാറിലെ ഒരു ഇതിഹാസ രജപുത്ര യോദ്ധാവായിരുന്നു മഹാറാണാ പ്രതാപ്, പ്രത്യേകിച്ച് 1576‑ൽ നടന്ന ഹൽദിഘട്ടി യുദ്ധത്തിലെന്നും അദ്ദേഹം പറഞ്ഞു. അക്ബറിനെ വാഴ്ത്തുന്നവരാണ് രാജസ്ഥാന്റെ ഏറ്റവും വലിയ ശത്രുക്കൾ. സ്കൂൾ പാഠപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിനും ദേശീയ നായകരെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുമായി ഒരു കമ്മിറ്റിയെ രൂപീകരിക്കും ഒരിക്കലും തലകുനിക്കാത്ത ജനങ്ങളുടെ സംരക്ഷകനാണെന്ന് മഹാറാണയെന്നും അതേസമയം അക്ബർ സ്വന്തം നേട്ടങ്ങൾക്കായി നിരവധി ആളുകളെ കൊലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.