17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 11, 2025
April 6, 2025
April 2, 2025
March 24, 2025
March 1, 2025
February 27, 2025
February 25, 2025
February 25, 2025
February 21, 2025

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് നക്ഷത്ര ഹോട്ടലിലെത്തിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

അഞ്ച് പേര്‍ അറസ്റ്റില്‍
web desk
തിരുവനന്തപുരം
April 24, 2023 10:58 am

സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ആലുവ ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾചെയ്തു നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ(29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി(25) എന്നിവരാണ് അറസ്റ്റിലായ്.

എറണാകുളം കാലടിയിൽനിന്നാണ് ഇവരെ പാറശ്ശാല പൊലീസ് പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥിയായ പെണ്‍കുട്ടിയുമായി അജിൻസാം ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നാല് സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ വച്ചാണ് കേസില്‍ പറയുന്ന പീഡനം നടന്നത്. പിന്നീട് പെണ്‍കുട്ടിയെ തിരിച്ചുവിടുകയും ചെയ്തു.

അടുത്തദിവസം മുതൽ അജിൻസാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

പാറശ്ശാല എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ് എസ്, എഎസ്ഐ മിനി, എസ്‌സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നു പിടികൂടിയത്.

 

Eng­lish Sam­mury: met through Insta­gram and took school­girl to a star hotel and molested

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.