29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 23, 2025
April 23, 2025
April 21, 2025
April 21, 2025
April 21, 2025
April 20, 2025
April 20, 2025
April 20, 2025
April 19, 2025

ജില്ലയിലെ സ്കൂളുകൾ ഇ മാലിന്യ മുക്തം; ക്ലീൻ കേരള കമ്പനി 54ടൺ ഇ മാലിന്യം നീക്കം ചെയ്തു

Janayugom Webdesk
കാസർകോട്
March 31, 2025 11:21 am

മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ സ്കൂൾ തല ഇ മാലിന്യ ശേഖരണം അവസാനിച്ചു. രണ്ടു മാസം നീണ്ട ഇ മാലിന്യ ശേഖരണത്തിൽ 376 സ്കൂളുകളിൽ നിന്നായി 53647 കിലോഗ്രാം ഇ മാലിന്യവും 151 കിലോഗ്രാം ആപത്കരമായ ഇ മാലിന്യങ്ങളും നീക്കം ചെയ്തു. ആറ് ഘട്ടങ്ങളിലായാണ് ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളിലെയും സ്കൂളുകളെ ഇ മാലിന്യമുക്തമാക്കി മാറ്റിയത്. ലാബുകളിലും ക്ലാസ് മുറികളിലും കുന്നുകൂടിയ ഇലക്ടോണിക് ഉപകരണങ്ങൾ കൂട്ടികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് യജ്ഞത്തിന് തുടക്കം കുറിച്ചത്.
സ്കൂൾ തല സമിതി പരിശോധിച്ച് ഇ മാലിന്യമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കൈറ്റിന്റെ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തവയാണ് ശേഖരിച്ചത്. ഓരോ പഞ്ചായത്തിലെയും നിശ്ചയിച്ച ശേഖരണ കേന്ദ്രത്തിലേക്ക് ഇ മാലിന്യം എത്തിച്ചിട്ടാണ് നീക്കം ചെയ്തത്. 

പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാരും പ്രധാനാധ്യാപകരും ചേർന്ന് ഓരോ ഘട്ടത്തിന്റെയും ഫ്ലാഗ് ഓഫ് നിർവഹിച്ചു. 59 ടൺ ഇ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ഈ സാമ്പത്തിക വർഷം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ശേഖരിച്ചത്. ഇ മാലിന്യ ശേഖരണത്തിനായി മാത്രം നീലേശ്വരം തൈക്കടപ്പുറം പ്രത്യേക ഗോഡൗൺ ക്ലീൻ കേരള കമ്പനി സജ്ജമാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷം ജില്ലയിലെ ഹരിതകർമ്മസേന വഴി വീടുകളിൽ നിന്ന് കൂടി ഇ മാലിന്യ ശേഖരണം നടത്തി വീട്ടുകാർക്ക് വില നൽകി ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുന്നതാണെന്ന് ജില്ലാ മാനേജർ മിഥുൻ ഗോപി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.