22 December 2024, Sunday
KSFE Galaxy Chits Banner 2

മാവേലിക്കരയിൽ ശാസ്ത്ര‑വിനോദ ഉദ്യാനം വരുന്നു

Janayugom Webdesk
മാവേലിക്കര
December 18, 2021 6:35 pm

നഗരത്തിൽ കുട്ടികൾക്കായി ശാസ്ത്ര‑വിനോദ ഉദ്യാനം വരുന്നു. എം എസ് അരുൺകുമാർ എംഎൽഎ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ശാസ്ത്ര‑വിനോദ ഉദ്യാനങ്ങളിൽ എട്ടാമത്തേതാവും മാവേലിക്കരയിലേത്. നഗരസഭയുടെ അധീനതയിലുള്ള ടി കെ മാധവൻ സ്മാരക നഗരസഭാ പാർക്ക് അടക്കമുള്ള ഒരേക്കർ എഴുപത് സെന്റ് ഭൂമിയാണ് പദ്ധതിക്കായി ആലോചിക്കുന്നത്.

എം എസ് അരുൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഡോ. ജി പി പദ്മകുമാർ, അസി. ഡയറക്ടർ ഇൻചാർജ് ആർ രതീഷ്, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, അനി വർഗീസ്, സജീവ് പ്രായിക്കര, തോമസ് മാത്യു, ഡി തുളസീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് റെസ്റ്റ്ഹൗസിൽ വെച്ച് പ്രാഥമിക ചർച്ച നടത്തി. നഗരസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും.

ഉദ്യാനത്തിൽ വിനോദത്തിനും ശാസ്ത്ര വിനോദത്തിനുമുള്ള പാർക്ക്, രാത്രിയും പകലും വാന നിരീക്ഷണം നടത്തുന്നതിനുള്ള സംവിധാനം, കുട്ടികൾക്കായി മിനി ഡിജിറ്റൽ തീയേറ്റർ, കുട്ടികൾക്കായി ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ സമഗ്രമായ ഡിജിറ്റൽ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാവും. ഭൗതിക രസതന്ത്ര വിഷയങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് അനുഭവ വേദ്യമാകുന്ന നിലയിലാവും ഉദ്യാനത്തിന്റെ നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.