19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 19, 2024
May 7, 2024
February 14, 2024
January 7, 2024
December 28, 2023
November 18, 2023
October 10, 2023
September 2, 2023
June 8, 2023
June 3, 2023

കത്രിക വയറിൽ കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Janayugom Webdesk
കോഴിക്കോട്
October 10, 2022 7:28 pm

കോഴിക്കോട് മെഡിക്കൽ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അഞ്ചുവർഷമാണ് വയറിനുള്ളിലകപ്പെട്ട കത്രികയുമായി യുവതിക്ക് ജീവിക്കേണ്ടിവന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗുരുതരമായ കൃത്യവിലോപത്തെ കുറിച്ചും ഉത്തരവാദികളായ ജീവനക്കാരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

കോഴിക്കോട് കളക്ടറേറ്റിൽ ഒക്ടോബർ 28 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അശ്രദ്ധയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

Eng­lish Sum­ma­ry: Scis­sors stuck in stom­ack dur­ing surgery; Human Rights Com­mis­sion filed a case
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.