
എം സി റോഡിൽ കോട്ടയം നാട്ടകം പൊളിടെക്നിക് കോളേജിനു മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർത്ഥ് (20) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാവിലെ പത്തരയോട് കൂടി നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസ്സിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.