
ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ട്രെയിലർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടിൽ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ട്രെയിലർ ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തേർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തേറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.