9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ സ്വാഭാവികം, സുതാര്യത ബോധ്യപ്പെടുത്താനാകും: എം സ്വരാജ്

Janayugom Webdesk
നിലമ്പൂർ
June 14, 2025 9:13 am

തെരഞ്ഞെടുപ്പ് കാലത്ത് വാഹനപരിശോധന നടത്തുന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വാഹനവും പരിശോധിച്ചിരുന്നു. അത്തരം പരിശോധനകൾ നല്ലതാണെന്നും നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയുമെന്ന് പറഞ്ഞു. 

എന്നാല്‍ ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺ​ഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നീങ്ങട്ടെയെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധിച്ച ഉദ്യോ​ഗസ്ഥരോട് എംപിയും എംഎൽഎയും കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.