3 December 2024, Tuesday
KSFE Galaxy Chits Banner 2

പെട്ടിപ്പാലം കോളനി മേഖലയിൽ കടലാക്രമണം രൂക്ഷം

Janayugom Webdesk
തലശേരി
October 16, 2024 5:46 pm

പെട്ടിപ്പാലം കോളനി മേഖലയിൽ കടലാക്രമണം രൂക്ഷം. കോളനിയിലെ രണ്ട് വീടുകൾ തകർന്നു. കോളനിയിലെ 60 ഓളം വീടുകൾ അപകട ഭീഷണിയിൽ ബുധനാഴ്ച രാവിലെ 6 മണി മുതലാണ് കടലേറ്റം രൂക്ഷമായത്. ഇവിടെയുള്ള എല്ലാ വീടുകളിലും കടൽ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി. വീടുകളിൽ തയ്യാറാക്കിയ വെച്ച ഭക്ഷണങ്ങൾ മിക്കതും നശിച്ചു. കിടപ്പു രോഗികളായവരെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.തലായ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപത്തെ കടലിൽ നങ്കുരമിട്ട രണ്ട് ഫൈബർ തോണികളിൽ ഒന്ന് തകരുകയും മറ്റൊരു തോണി കടലിൽ ഒഴുകിപ്പോകുകയും ചെയ്തു. വർഷങ്ങളായി കടൽക്ഷോഭത്തിൽ കോളനിക്കാർ ദുരിതം അനുഭവിക്കയാണ്.ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

സംഭവസ്ഥലം തലശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുന റാണി, വൈസ് ചെയർമാൻ എം വി ജയരാജൻ, വാർഡ് കൗൺസിലർ കെ ടി മൈഥിലി, തലശേരി തഹസിൽദാര്‍, റവന്യു ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ എ ശശി, സി കെ പി മമ്മു .തസ്ലിം മാണിയത്ത്, ബഷീർ ചെറിയാണ്ടി ‚പാലക്കൽ സാഹിർ, കെ അജേഷ്, റഷീദ് തലായ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.തലശേരി എസ് ഐ വി വി ദീപ്തിയുടെ നേത്യത്വത്തില്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.