കടൽ മണൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ തീരദേശ ഹർത്താലിൽ ജില്ലയിലെ മത്സ്യബന്ധമേഖല സ്തംഭിച്ചു. പുറങ്കടലിൽ നിന്ന് വെളുത്തമണലും തീരത്തുനിന്ന് കരിമണലും ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചുള്ള പണിമുടക്കും ഹർത്താലും ജില്ലയിൽ പൂർണ്ണമായിരുന്നു. ഫിഷറീസ് ഹാർബറുകളും ലാൻഡിംഗ് സെന്ററുകളും പൂർണമായും അടഞ്ഞുകിടന്നു. പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറങ്ങിയില്ല. മത്സ്യ കച്ചവട തൊഴിലാളികൾ കച്ചവടവും നടത്തിയില്ല. വിവിധ സ്ഥലങ്ങളിൽ മത്സ്യമെത്തിക്കുന്ന വാഹനങ്ങളും ഓടിയില്ല. പീലിങ് ഷെഡുകൾ അടഞ്ഞുകിടന്നു. അനുബന്ധ മേഖലയിലെ തൊഴിലാളികളും പണിമുടക്കി ഹർത്താലിന്റെ ഭാഗമായി. മത്സ്യത്തൊഴിലാളികൾക്ക് പുറമേ ബോട്ടുടമ സംഘടനകളും വ്യാപാര സംഘടനകളും ഐസ് പ്ലാന്റുകളും പണിമുടക്കിന്റെ ഭാഗമായി. മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്ത് പ്രതിഷേധ റാലികൾനടത്തി.
തോട്ടപ്പള്ളിയിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു. പി ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. വി സി മധു, ജി ഓമനക്കുട്ടൻ, സുബാബു, നിജാ അനിൽകുമാർ, എം എച്ച് വിജയൻ, ജി സാനു, കുഞ്ഞുമോൻ, ഗിരീഷ്, സുഗാന്ത് അശോകൻ, വി എസ് ബൈജു, എം വി രഘു, പി കെ മോഹനൻ, ടി ജയദേവൻ, ജി സുധാകരൻ, വേണു, ശ്രീകുമാർ, ടി എ ഹമീദ്, എന്നിവർ സംസാരിച്ചു. ചെത്തിയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ആന്റണി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. പോൾ ജെ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ക്രിസ്റ്റഫർ എം അർത്ഥശേരിയിൽ, ഫാ. ജോസഫ് ഡോമിനിക്ക് വട്ടത്തിൽ, അന്റണി കുരിശുങ്കൽ, എ ഡി തോമസ്, സി സി ഷിബു, സി എസ് പ്രവീൺ, വി ആർ ദിനേശ്, സാജു വച്ചാക്കൽ, ടിജി അശോകൻ, പി എ തമ്പി, പി എ അലക്സ്, എൻ സതീശൻ, സി പി പ്രദീപ്, കെസി കുഞ്ഞുമോൻ, ബാജു എന്നിവർ സംസാരിച്ചു.
വലിയഴീക്കൽ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ ഉദ്‌ഘാടനം ചെയ്‌തു. ജി ബിജു കുമാർ അധ്യക്ഷനായിരുന്നു. ബി ദിലീപ് കുമാർ, ജോൺ തോമസ്, ശ്രീകൃഷ്‌ണൻ, അനിൽ ബി കളത്തിൽ, പി കെ രാജേന്ദ്രൻ, സജീവൻ ശാന്തി, ജി എസ് സജീവൻ, മുത്തു കുട്ടൻ, ബിനീഷ് ദേവ്, ഷംസുദീൻ കായിപ്പുറം, സഞ്ജീവ് പി എൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പൊള്ളേത്തൈയിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്‌ഘാടനം ചെയ്‌തു. ഫാദർ സേവ്യർ കുടിയാംശേരി മുഖ്യ പ്രഭാഷണം നടത്തി. ടി ജെ ഇമ്മാനുവൽ അധ്യക്ഷനായിരുന്നു. സൈമൺ കുന്നേൽ, എ എക്‌സ് ആന്റപ്പൻ, ടി ഡി ഡെന്നീസ്, സുനിൽജേക്കബ്, സുഭാഷ്, പി എസ് ജോർജ്ജ്, എ പി റോയി എന്നിവർ സംസാരിച്ചു.
തുമ്പോളിയിൽ മോൺ ജോയി പുത്തൻ വീട്ടിൽ ഉദ്‌ഘാടനം ചെയ്തു. സി ജെ യേശുദാസ് അധ്യക്ഷനായിരുന്നു. ഫാദർ വി പി ജോസഫ് വലിയവീട്ടിൽ, ഫാദർ ജോൺസൺപുത്തൻവീട്ടിൽ, ഫാദർ ജോസ് ലാഡ്, സാബു, വി തോമസ്, പി പി യേശുദാസ്, പി ജി ജോൺ ബ്രിട്ടോ, എ എം കുഞ്ഞച്ചൻ, ജൂബി വാലയിൽ, എന്നിവർ സംസാരിച്ചു.
ആലപ്പുഴ ഇഎസ്ഐ ജംഗ്ഷനിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി സി ഷാംജി ഉദ്ഘാടനം ചെയ്തു. സി വി മനോജ് കുമാർ അധ്യക്ഷനായിരുന്നു. പി വി പവനൻ, ടി ജെ സെബാസ്റ്റ്യൻ, കെ പി ഭുവനേന്ദ്രൻ, ടി ആർ ബാഹുലേയൻ, ഷീനാ സജി, മേരി ലീന, അച്ചാമ്മ ചാക്കോ എന്നിവർ സംസാരിച്ചു. വളഞ്ഞവഴിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗിരീഷ് വിശ്വംഭരൻ അധ്യക്ഷനായിരുന്നു. ആർ അർജ്ജുനൻ, സലാം അമ്പലപ്പുഴ, ഡി ദിലീഷ്, എ ആർ കണ്ണൻ, ബി അന്‍സാരി, എസ് സുദർശനൻ, ഷിനോയ്, ശ്രീജ രതീഷ്, സുനിത പ്രദീപ്, ആശ സുരാജ്, പ്രദീപ്തി സജിത്ത്, ജെ സുരേഷ് എന്നിവർ സംസാരിച്ചു. പുന്നപ്രയിൽ ഫാദർ ക്ലീറ്റസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. രതീഷ് അധ്യക്ഷത വഹിച്ചു. ജി കെ ഗോപൻ, കെ ആർ ഗോപാലകൃഷ്ണൻ, അഖിലാനന്ദൻ, എം ഷീജ, സുബൈദ, അഷ്‌കർ, സത്താർ, പൊന്നൻ, ത്യാഗരാജൻ, സിബി ഡാനിയേൽ, സി ടി ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.