
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അമ്പലപ്പുഴയുടെ തീരദേശത്ത് കടൽ വേലിയേറ്റം ശക്തം. പലഭാഗത്തും പുലിമുട്ടിൽ കൂറ്റൻ തിരമാലകൾ അടിച്ചു കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിലേക്ക് കടൽ ഇരച്ചുകയറുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരത്താണ് കടൽ കയറ്റം ഏറെ നഷ്ടം വിതക്കുന്നത്. ഇവിടെ വാവക്കാട്ട് പൊഴിയിലേക്ക് രണ്ടു ദിവസമായി തിരമാലകൾ ഇരച്ചുകയറുന്നതു മൂലം പൊന്തുവള്ളക്കാർക്കു പോലും കടലിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്.
തീരം സംരംക്ഷിക്കാൻ വെച്ചു പിടിപ്പിച്ച കൂറ്റൻ കാറ്റാടി മരങ്ങൾ ഉൾപ്പടെ കടപുഴകി. കൂടാതെ തിരമാലയുടെ ശക്തിയിൽ അടിവേരിളകിയ നിരവധി മരങ്ങളാണ് നർബോന തീരത്തുള്ളത്. ഇവിടെ കടൽ ഭിത്തിയില്ലാത്തതു മൂലം ഏതു സമയത്തും ദുരന്തം എത്തുമെന്ന് ഭയന്നാണ് മത്സ്യ തൊഴിലാളി കുടുബങ്ങൾ കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.