22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 2, 2024
September 22, 2024
September 9, 2024
August 6, 2024
August 6, 2024
August 4, 2024
July 29, 2024
July 29, 2024
July 28, 2024

ഷിരൂരിൽ തിരച്ചില്‍ തുടരുന്നു; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Janayugom Webdesk
കോഴിക്കോട്
July 27, 2024 9:07 am

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള കാത്തിരിപ്പ് തുടരുന്നു. പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നലത്തെ തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ഇന്ന് തിരച്ചിൽ തുടരാനാണ് തീരുമാനം.
അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയും പുഴയിലെ കനത്ത ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്. തിരച്ചിൽ നീണ്ടേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇന്നലെ നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യപരിഗണനയെന്ന് സൈന്യം വ്യക്തമാക്കി. സോണാർ, റഡാർ ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിൽ എത്തിയിട്ടുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തിൽ എംപി, എംഎൽഎമാർ, കളക്ടർ, എസ്‌പി എന്നിവർ പങ്കെടുത്ത ഉന്നത തലയോഗവും നടന്നു. അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യാനാണ് യോഗതീരുമാനമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

Eng­lish Sum­ma­ry: Search con­tin­ues in Shirur; Chief Min­is­ter sent a let­ter to Defense Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.