14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 13, 2025
March 10, 2025
March 9, 2025
March 9, 2025
March 7, 2025
March 7, 2025
March 7, 2025
March 6, 2025

തെരച്ചില്‍ വിഫലം; ഭാരതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലംഗങ്ങളും മരിച്ചു

Janayugom Webdesk
January 16, 2025 8:24 pm

തൃശൂർ ഭാരതപ്പുഴയിൽ ഒരു കുടംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചെറുതുരുത്തി സ്വദേശികളായഷാഹിന (35) , കബീര്‍ (47),ഫുവാദ്(12), സെറ (10) എന്നിവരാണ് മരിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. കുട്ടികൾ പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും. എന്നാല്‍ ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇവിടേക്ക് എത്താറുണ്ടായിരുന്നു എന്നാണ് വിവരം. തിരച്ചിലിനിടെ ഷഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.