ജമ്മു മേഖലയിലെ കത്വ ജില്ലയിലേക്ക് നുഴഞ്ഞുകയറിയ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഏഴു ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്.
വനമേഖലയിലേക്ക് കടന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിനൊപ്പം പൊലീസ്, ഡ്രോണുകൾ, സ്നിഫർ നായ്ക്കൾ എന്നിവ ഉൾപ്പെട്ട വിപലുമായ തെരച്ചിലാണ് നടക്കുന്നത്. എം-4 കാർബൈനിന്റെ മാഗസിനുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഉൾപ്പെടെ നിരവധി വസ്തുക്കൾ പ്രദേശത്തുനിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
സന്യാല്‍ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർക്ക് ഉദംപൂർ, ദോഡ, കിഷ്ത്വാർ ജില്ലകളിലേക്കും കശ്മീരിലേക്കും എത്തുന്നതിനുള്ള പ്രധാന നുഴഞ്ഞുകയറ്റ മാർഗമായി കത്വ മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.