
ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ കിഴക്കന്‍ കിഷ്ത്വാര്‍ ജില്ലയില്‍ മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അടുത്തിരിക്കുന്നതിനാല്‍ സുരക്ഷയും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിന്റെ ഭാഗമായി നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.