20 January 2026, Tuesday

Related news

January 11, 2026
January 9, 2026
January 4, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025

കാലവര്‍ഷം; സാധാരണയിലും അധികം മഴ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2025 10:38 pm

രാജ്യത്ത് കാലവര്‍ഷം സാധാരണയേക്കാള്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദീര്‍ഘകാല ശരാശരിയിലും 105 ശതമാനം വരെ മഴ ഇത്തവണ ലഭിച്ചേക്കും. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും സഹായകമാകുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.
സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സെപ്റ്റംബര്‍ പകുതിയോടെയാണ് പിന്‍വാങ്ങാറുള്ളത്. 50 വര്‍ഷത്തെ ശരാശരിയായ 87 സെന്റീമീറ്ററിന്റെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴയാണ് സാധാരണ മഴയെന്ന് പറയുന്നത്. ഈ പരിധിക്ക് മുകളിലുള്ള മഴയാണ് സാധാരണയേക്കാള്‍ കൂടുതലായി കണക്കാക്കുന്നത്. 

ഇന്ത്യയിലെ വാര്‍ഷിക മഴയുടെ ഭൂരിഭാഗവും വേനല്‍ക്കാല മണ്‍സൂണാണ്. കൃഷിക്കും ജലാശയങ്ങള്‍ക്കും ഈ വേനല്‍മഴ നിര്‍ണായകമാണ്. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനും കൃഷിയെ പുഷ്ടിപ്പെടുത്താനും ഇത് സഹായകമാകുന്നു. വേനല്‍ മഴയുടെ അപര്യാപ്തത വിളകള്‍ നശിക്കുന്നതിനും ജലക്ഷാമത്തിനും വരെ കാരണമാകും. ഇത്തവണ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ സാധാരണയിലും കൂടുതല്‍ ചൂടാണ് ഐഎംഡി പ്രവചിച്ചിരുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.