
ബിഹാറിൽ സീറ്റ് വിഭജന ചർച്ചക്കിടെ ബിജെപി — ജെഡിയു തർക്കം. നിതീഷ് കുമാർ ഏകപക്ഷീയമായി ആദ്യ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. നിതീഷിൻ്റെ പ്രഖ്യാപനം ബിജെപി തള്ളിയതോടെയാണ് തർക്കം ഉടലെടുത്തത്.
മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് പട്ടികജാതി (എസ്‌സി) സംവരണ മണ്ഡലമായ രാജ്പൂരിൽ ജെഡിയു ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
1990 കളുടെ മധ്യത്തിലാണ് 51 കാരനായ നിരാല തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ബിഹാറിൽ രണ്ടുതവണ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 നും 2017 നും ഇടയിൽ എസ്‌സി-എസ്ടി വകുപ്പും 2017 നും 2020 നും ഗതാഗത വകുപ്പും ഭരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.