17 January 2026, Saturday

ജാതിവിവേചനം നിയമപരമായി നിരോധിച്ച് സിയാറ്റില്‍

Janayugom Webdesk
വാഷിങ്ടണ്‍
February 22, 2023 10:47 pm

ജാതിവിവേചനം നിയമപരമായി നിരോധിച്ച് അമേരിക്കന്‍ നഗരമായ സിയാറ്റില്‍. സിറ്റി കൗണ്‍സിലാണ് നിയമനിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.
യുഎസില്‍ ജാതിവിവേചനങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് സിറ്റി കൗണ്‍സില്‍ വിലയിരുത്തി. ജാതി വിവേചനത്തിനെതിരായ പോരാട്ടം എല്ലാത്തരം അടിച്ചമർത്തലുകൾക്കുമെതിരായ പോരാട്ടങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കൗണ്‍സിലിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ അംഗമായ ക്ഷമ സാവന്ത് പ്രതികരിച്ചത്. 

ദക്ഷിണേഷ്യയില്‍ നിന്ന് ജോലിക്കായി അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ക്കെതിരെയും ടെക് മേഖലകളിലടക്കവും വിവേചനം നിലനില്‍ക്കുന്നുവെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിയമനിര്‍മ്മാണത്തിനെതിരെ അമേരിക്കന്‍ ഹിന്ദു സംഘടനകളുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
ഓർഡിനൻസിന്റെ ലക്ഷ്യങ്ങൾ പ്രശംസനീയമാണെങ്കിലും, അത് അന്യായമായി ഒരു സമൂഹത്തെ വംശത്തിന്റെയും ദേശത്തിന്റെയും അടിസ്ഥാനത്തിൽ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശനം.

Eng­lish Sum­ma­ry: Seat­tle legal­izes caste discrimination

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.