
സെെക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സെെക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി സെെക്കിളിലിരുന്ന് നിലവിളിക്കുന്നതും ഉടനടി ഗേറ്റിലിടിച്ച് മറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗേറ്റിലിടിച്ച ഉടനെ കുട്ടി തെറിച്ചുപോയി ഭിത്തിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.