പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ജൂലൈ 18ന് ബെംഗളൂരുവില്‍ നടക്കും.യോഗത്തില്‍ സോണിയ ഗാന്ധിയും,രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ 24 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക.17ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും സോണിയഗാന്ധി ബെംഗളൂരുവിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 പാര്‍ട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ എട്ട് പാര്‍ട്ടികള്‍ കൂടി പങ്കെടുക്കുമെന്നാണ് വിവരം. മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎ.കെ), കൊങ്ങു ദേശ മക്കള്‍ കച്ചി ( കെഡിഎം.കെ), വിരുതൈ ചിരുതൈകള്‍ കച്ചി (വിസികെ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി( ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വാര്‍ഡ് ബ്ലോക്ക്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐയുഎംഎല്‍), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) എന്നീ എട്ട് പാര്‍ട്ടികളാണ് പുതുതായി പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തയച്ചു.
കത്തില്‍ ആദ്യ യോഗത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജനാധിപത്യ രാഷട്രീയത്തിന് ഭീഷണിയായിട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടുന്നതിന് ഏകകണ്ഠമായി ധാരണയില്‍ എത്തുന്ന കാര്യത്തിലും യോഗം വിജയകരമായിരുന്നു, ഖാര്‍ഗെ കത്തില്‍ പറയുന്നു.
English Summary:
Second meeting of opposition parties on 18; Sonia Gandhi’s dinner on 17
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.