23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 25, 2024
November 19, 2024
October 28, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024

രണ്ടാം മോഡി സര്‍ക്കാരിന്റ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അല്‍പസമയത്തിനകം

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് 
Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2024 10:54 am

രണ്ടം മോഡിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അല്‍പസമയത്തിനകം അവതരിപ്പിക്കും. പൊതുതെര‍ഞ്ഞെടുപ്പ് വരാനിരിക്കെ ധനമന്തി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.ബജറ്റിന് ബജറ്റിന് മുന്നോടിയായി എല്ലകാലത്തും ചര്‍ച്ചചെയ്യുന്ന വിഷയമാണ് ആദായ നികുതി പരിധി ഉയര്‍ത്തല്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റായതിനാല്‍ അതിന് ധനമന്ത്രി മുതിര്‍ന്നുകൂടെന്നില്ല. പുതിയ നികുതി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ സ്‌കീമില്‍ കൂടുതലായി ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 2023ലെ ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ഉള്‍പ്പെടുത്തിയോതോടൊപ്പം സ്ലാബും പരിഷ്‌കരിച്ചിരുന്നു. പഴയ നികുതി വ്യവസ്ഥയില്‍ മാത്രം ഉണ്ടായിരുന്ന 50,000 രൂപയുടെ ആനുകൂല്യമാണ് പുതിയ വ്യവസ്ഥയിലേക്കും അനുവദിച്ചത്. ഇതുള്‍പ്പടെ പുതിയ വ്യവസ്ഥയില്‍ അവകാശപ്പെടാവുന്ന രണ്ടേ രണ്ട് ആനുകൂല്യങ്ങളേയുള്ളൂ. സ്റ്റാന്റേഡ് ഡിഡക്ഷനും ജീവനക്കാരന്റെ എന്‍പിഎസിലേക്കുള്ള തൊഴിലുടമയുടെ വിഹിതവും. അതേസമയം, വിലക്കയറ്റം പരിഗണിച്ച് പുതിയ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 80സി പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്കോ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സിനോ പുതിയ വ്യവസ്ഥയില്‍ ഇളവുകള്‍ ലഭിക്കുന്നില്ല.

പഴയതിനൊപ്പം പുതിയത് അവതരിപ്പിച്ചപ്പോള്‍, കുറഞ്ഞ നികുതി നിരക്കുകള്‍ കൊണ്ടുവന്നത് സ്വാഗതാര്‍ഹമായിരുന്നു. കിഴിവുകളും ഇളവുകളും ഇല്ലാത്തതിനാല്‍ പ്രതീക്ഷിച്ച മെച്ചം അതില്‍നിന്ന് നികുതിദായകര്‍ക്ക് ലഭിച്ചില്ല. നിക്ഷേപവും സമ്പാദ്യവും പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂല നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ആവശ്യം. വീട് പണിയുന്നതിനായി വലിയ തുക ഭവന വായ്പയെടുത്തവര്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുന്നതിന് വിമുഖത കാണിക്കുന്നു. കാരണം നല്ലൊരു തുക നികുതിയിനത്തില്‍ ലാഭിക്കാമെന്നു കണക്കുകൂട്ടിയാണ് സ്വന്തമായി ഭവനമെന്ന സ്വപ്‌നം പലരും സാക്ഷാത്കരിച്ചത്.

അതുകൊണ്ടുതന്നെ പലിശയിനത്തില്‍ അനുവദനീയമായ രണ്ട് ലക്ഷം രൂപയുടെ നികുതി ആനുകൂല്യം നഷ്ടപ്പെടുത്തി പുതിയതിലേക്ക് മാറാന്‍ പലരും തയ്യാറായിട്ടില്ല. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ തുകയിലെ വര്‍ധന, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍, അലവന്‍സുകള്‍ക്കുള്ള ഇളവുകള്‍, എന്‍പിഎസിലേക്കുള്ള ജീവനക്കാരുടെ വിഹിതം, 80 ഡി പ്രകാരം ഹല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള കിഴിവ്, 80ടിടിഎ പ്രകാരം സേവിങ്‌സ് അക്കൗണ്ടിലെ പലിശക്കുള്ള കിഴിവ് തുടങ്ങിയവയില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നികുതിദായകര്‍.

Eng­lish Summary:
Sec­ond Modi gov­ern­men­t’s final bud­get in Par­lia­ment shortly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.