സ്ത്രീകളുടെ നാടക വേദിയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവം ഡിസംബർ 27,28,29 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 ന് നാടകോത്സവത്തിന് തിരശീല ഉയരും. മന്ത്രി ജെ ചിഞ്ചു റാണി നാടകോത്സവം ഫ്ലാഗ് ഓഫ് ചെയ്യും. ഫെസ്റ്റിവൽ ബുക്ക് ആക്റ്റിവിസ്റ്റ് അജിത ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ‘ഇത് എങ്കളെ കടല്‍’ എന്ന തെരുവ് നാടകം നടക്കും. നാളെ വൈകുന്നേരം 5.30 ന് ഭാരത് ഭവനിൽ ഉദ്ഘാടന ചടങ്ങ് നടക്കും. ശ്രീലങ്കൻ നാടക പ്രവർത്തക റുവാന്തി ഡെ ചിക്കേര നാടകോത്സവം ഉദ്ഘാടനം ചെയ്യും.
11 നാടകങ്ങളിൽ അഞ്ചെണ്ണം കേരളത്തിന് പുറത്ത് നിന്നും ഉള്ളതാണ്. ആദ്യ ദിവസം ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ് എന്ന ഹിന്ദി നാടകം അരങ്ങിലെത്തും. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബർണാളി മേഥി സംവിധാനം ചെയ്ത ബേൺ ഔട്ട് എന്ന അസ്സമീസ് നാടകം പ്രേക്ഷകർക്ക് മുന്നിലെത്തും.
ജ്യോതി ദോഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാഗമായ രംഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്ക്കപ്പെടുന്നവർ തൃശ്ശൂർ , ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.
സെമിനാറുകൾ, വനിതാ നാടക ശില്പശാല, പെൺ കവികളുടെ കവിയരങ്ങ്, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വനിതാ നാടക ശില്പശാല നയിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള നാടക പ്രവർത്തക റുവാന്തി ഡെ ചിക്കേരയാണ്. പ്രശസ്തരായ നിരവധി വനിതാ നാടക പ്രവർത്തകർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 29 ന് ഭാരത് ഭവനിൽ 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
English Summary: Second National Women’s Drama Festival begins tomorrow: Minister Chinchu Rani to flag off
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.