
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള രഹസ്യ ധാരണയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് സ്ഥാനാർത്ഥികളില്ല. 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് എൻഡിഎ മുന്നണി സ്ഥാനാർത്ഥികളെ നിർത്താഞ്ഞത്.
നല്ല രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന ജില്ലയിലാണ് ഇത്രയും സ്ഥലങ്ങളിൽ സ്ഥാനാര്‍ത്ഥികളില്ലാത്തത്. തിരുവനന്തപുരം കോർപറേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന് ആക്ഷേപം സജീവമായിരിക്കെയാണ് പുതിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.