ഇന്ന് സെക്രട്ടേറിയറ്റില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡിലായി.രാഹുലിനൊപ്പം 4 യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇന്ന് സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കിക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തി ചാര്‍ജും ജല പീരങ്കിയും പ്രയോഗിച്ചു.മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ 11 പേര്‍ പ്രതികളാകുകയും കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.എഡിജിപി അജിത് കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ്സിന്റെ മാര്‍ച്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.