വിദേശകാര്യ വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡോ. കെ വാസുകിക്ക് ചുമതല നല്‍കിയതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതോടെ, വെട്ടിലായത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. കേരളം ‘വിദേശകാര്യ സെക്രട്ടറി’യെ നിയമിച്ചു എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് പത്രം നല്‍കിയ വാർത്ത ബിജെപി നേതാക്കള്‍ ഏറ്റുപിടിക്കുകയായിരുന്നു.
ഭരണഘടനാവിരുദ്ധമാണ് നടപടിയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇന്ന് ആവര്‍ത്തിച്ചത്. ‘കേരളം പ്രത്യേക രാജ്യമോ’ എന്ന് ബിജെപി മുഖപത്രം പ്രധാന വാര്‍ത്തയായും നല്‍കി. കേന്ദ്ര‑സംസ്ഥാന ബന്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയെന്നുള്‍പ്പെടെ ജന്മഭൂമി ആരോപിച്ചിരുന്നു. വസ്തുതകള്‍ പുറത്തുവന്നിട്ടും തെറ്റ് തിരുത്താന്‍ ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
English Summary: ‘Secretary of Foreign Affairs’; BJP leaders cut
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.