22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത്

Janayugom Webdesk
തിരുവനന്തപുരം
December 28, 2025 11:20 am

തിരുവനന്തപുരം ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസ്, എംഎൽഎയോട് വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണമെന്നും അതിനുശേഷം ന​ഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടതെന്നും വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ന​ഗരസഭയുടെ കെട്ടിടത്തിന്റെ ഒരുഭാ​ഗം എംഎൽഎ ഓഫീസിനും ഒരുഭാ​ഗം കൗൺസിലറുടെ ഓഫീസിനുമായാണ് പ്രവർത്തിച്ചത്. നേരത്തെ ബിജെപിയുടെ കൗൺസിലർ ആ ഓഫീസാണ് അഞ്ചുവർഷവും ഉപയോ​ഗിച്ചത്. അന്നൊന്നും ഒരു പ്രയാസവും പറഞ്ഞിരുന്നില്ല. വാടകക്കരാർ തീരുന്ന മാർച്ച് 31വരെ ഓഫീസ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്.

എല്ലാ ജനപ്രതിനിധികൾക്കും പ്രവർത്തിക്കാൻ അധികാരവും അവകാശവും ഉണ്ട്. എന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി നടപ്പാക്കുന്ന ബുൾഡോസർ രാജ് പോലുള്ള നടപടികളുടെ വേറൊരു മാതൃകയാണ് ഇവിടെയും കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ എംഎൽഎയെ ഫോണിൽ വിളിച്ചത്. കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവുണ്ടെന്നും എംഎൽഎ ഓഫീസിന്റെ സ്ഥലം കൂടി എടുക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.