22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
November 30, 2024
October 16, 2024
October 2, 2024
October 1, 2024
September 29, 2024
September 23, 2024
September 22, 2024

കരുനാഗപ്പള്ളിയിൽ സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് എഐവൈഎഫ്

Janayugom Webdesk
കരുനാഗപ്പള്ളി
November 25, 2021 11:08 pm

എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ “ഭക്ഷണത്തിന് മതമില്ല, ഭക്ഷണത്തിന് പക്ഷമില്ല” എന്ന മുദ്രാവാക്യമുയർത്തി സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഭക്ഷണത്തിൽ മതം കലർത്തി വർഗ്ഗീയത വളർത്തുവാനാണ് സംഘപരിവാറുകളുടെ ശ്രമമെന്നും, ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും നാടിനാപത്താണെന്നും ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎ യുമായ ആർ രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അഭിപ്രായപ്പെട്ടു.

എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അനീഷ് ദേവരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവംഗം ജഗത്ജീവൻലാലി, ജില്ലാ എക്സിക്യൂട്ടിവംഗങ്ങളായ യു.കണ്ണൻ, അനന്തു എസ് പോച്ചയിൽ, മണ്ഡലം പ്രസിഡൻ്റ് പിഎസ്.വിഷ്ണു, കൗൺസിലർ മഹേഷ് ജയരാജ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഷിഹാൻ ബഷി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആർ ശരവണൻ സ്വാഗതവും, മണ്ഡലം കമ്മിറ്റി അംഗം രാജേഷ്കന്നേറ്റി യോഗത്തിന് നന്ദിയും രേഖപ്പെടുത്തി. അരിപ്പത്തിരിയും, കപ്പയും, പന്നി ഇറച്ചിയും, ബീഫും ഫുഡ് ഫെസ്റ്റിൻ്റെ ഭാഗമായി വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം അരവിന്ദ് എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി എം ഡി അജ്മൽ, കാർത്തിക് ‚രഞ്ജിത്ത്, റംഷാദ്, ആശ അരവിന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ENGLISH SUMMARY:Secular Food Fest orga­nized at Karuna­ga­pal­ly: AIYF
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.