ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കെ വി രാമനാഥൻ മാസ്റ്ററുടെ പ്രഥമ ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര മൂല്യങ്ങളും മാനവികതയും നിലനിർത്താനാണ് കെ വി രാമനാഥൻ മാസ്റ്ററെ പോലെയുള്ള മനുഷ്യസ്നേഹികൾ പരിശ്രമിച്ചതെന്നും അദ്ദേഹത്തെ ഇരിങ്ങാലക്കുടയുടെ ഗുരുനാഥനായി ഭൂരിപക്ഷവും കരുതുന്നുവെങ്കിലും പിതൃതുല്യനായിട്ടാണ് താൻ പരിഗണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രഥമ യുവകലാസാഹിതി-കെ വി രാമനാഥൻ സാഹിത്യ സമ്മാന സമർപ്പണ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ ഇ പി ശ്രീകുമാറിന് സാഹിത്യസമ്മാനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ സമര്‍പ്പിച്ചു. യുവ കലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, ഡോ. വി പി ഗംഗാധരൻ, കെ കെ കൃഷ്ണാനന്ദ ബാബു, അഡ്വ. രാജേഷ് തമ്പാൻ, വി എസ് വസന്തൻ, അഡ്വ. കെ ജി അജയകുമാർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു. യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയും ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കെ വി രാമനാഥന്‍ മാഷിന്റെ ശിഷ്യരും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
English Summary: Secularism is the guarantee of independent life of Indian people: K Rajan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.