
നടനും ടി വി കെയുടെ നേതാവുമായ വിജയ്‌യുടെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള നീലങ്കാരൈയിലെ വീട്ടിൽ സുരക്ഷാ വീഴ്ച. വീട്ടിൽ അതിക്രമിച്ച് കയറിയ മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവിനെ പൊലീസ് എത്തി സുരക്ഷിതമായി മാറ്റി. വീടിന്റെ ടെറസിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. യുവാവിനെ സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റിയെന്നും, മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മനസ്സിലാക്കിയതിനാൽ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻ ഡി ടി വിയോട് പറഞ്ഞു.
സി ആർ പി എഫ് അടക്കമുള്ള സുരക്ഷാ ജീവനക്കാർ ഉൾപ്പെടുന്ന വൈ-കാറ്റഗറി സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം വിജയ്ക്ക് നൽകിയിട്ടുള്ളത്. അതീവ സുരക്ഷാ സംവിധാനം ഭേദിച്ച് എങ്ങനെയാണ് യുവാവിന് വീട്ടിലേക്ക് കടക്കാൻ കഴിഞ്ഞതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.