
പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകള്‍ അബുദാബിയില്‍ നിന്നു മാറ്റി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിലേക്കാണ് ടീം ഒരുക്കങ്ങള്‍ മാറ്റിയത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ടീമിന്റെ പരിശീലനം നടക്കുക. ഇറാന്‍ ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം. 30 അംഗ സംഘമാണ് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. 15 അംഗങ്ങളുള്ള രണ്ട് ടീമുകളാക്കി തിരിച്ചാണ് സംഘത്തിന്റെ പരിശീലനം നടക്കുക. ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങളടക്കം ഷെഡ്യൂള്‍ ചെയ്താണ് ഇംഗ്ലീഷ് വനിതകള്‍ ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഇന്‍ട്രാ സ്‌ക്വാഡ് പോരാട്ടത്തില്‍ 5 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ഈ മാസം 10 മുതല്‍ 27 വരെയാണ് ടീം പരിശീലനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.