ഛത്തീസ്ഗഢില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഒരു സുരക്ഷാ സൈനികന്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വീരമൃത്യുവരിച്ച ജവാനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് 18 മാവോവാദികളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ അംഗമായ സുരക്ഷാ സൈനികനാണ് വീരമൃത്യു വരിച്ചത്. ബിജാപുര്‍ — ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്കും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബസ്തര്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ സേനകളുടെ സംയുക്ത സംഘം മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോവാദി നേതാക്കള്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.