പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ എട്ട് ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ രണ്ട് ഓപ്പറേഷനുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യ ഓപ്പറേഷനിൽ, ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ സരരോഗ മേഖലയിലാണ് തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് അവിടെ നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരവാദികൾ പിടിയിലായി.
കൊല്ലപ്പെട്ടവരിൽ ഒരാൾ സൈന്യത്തിൻ്റെ നോട്ടപുള്ളി ആയിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. സെൻ്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്എസ്) പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച് 2024 ൽ ഭീകരവാദപ്രവർത്തനങ്ങളിലും മരണങ്ങളിലും കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിൽ 90 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 328ആക്രമണങ്ങളിലായി 615 പേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ഭീകരരും ഉൾപ്പെടെ 722 പേർ കൊല്ലപ്പെട്ടു.
ഈ മരണങ്ങളിൽ ഏതാണ്ട് 97 ശതമാനവും ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.