22 January 2026, Thursday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

നവ കേരള സദസിനിടെ സുരക്ഷ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു

Janayugom Webdesk
നെടുങ്കണ്ടം
December 11, 2023 9:59 pm

നവ കേരള സദസ് നെടുങ്കണ്ടത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു. മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എംഎം മണി എംഎൽഎ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. 

ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയും തള്ളി മാറ്റുകയും ചെയ്തത്. ആദ്യം തള്ളിയപ്പോൾ മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞങ്കിലും പിന്നീട് വീണ്ടും മർദ്ദിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇയാൾ വിടാതെ കഴുത്തിൽ ഞെക്കി പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.

Eng­lish Summary:Security per­son­nel beat up jour­nal­ist dur­ing Nava Ker­ala meeting
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.