
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവച്ചു. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു തന്റെ സന്ദർശനം റദ്ദാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വർഷാവസാനം നിശ്ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിയത്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം ഇന്ത്യ സന്ദർശനത്തിന് സമയം നിശ്ചയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രിലിലും സെപ്റ്റംബറിലും തിരഞ്ഞെടുപ്പ് നടപടികൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. ഏറ്റവും ഒടുവിൽ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു തീരുമാനം. ഈ നീക്കമാണ് ഡൽഹി സ്ഫോടനത്തെ തുടർന്ന് മാറ്റിവച്ചത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുകയും പിന്നാലെ 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.