
ഭാരതീയ ന്യായ സന്‍ഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 152ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
വിരമിച്ച സൈനികോദ്യോഗസ്ഥൻ എസ് ജി വോംബത്കെരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥയുടെ ഭാഷയിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവ്യക്തവും പഴയതുമായ രാജ്യദ്രോഹ നിയമം പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.